തിരുവനന്തപുരം: ടെലിവിഷന്‍ വാര്‍ത്താചാനല്‍ രംഗത്ത് മത്സരം കൊഴുത്തതോടെ അബദ്ധങ്ങളും ചാനലുകളില്‍ സാധാരണായാണ്.  വേഗത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി നടന്‍ തിലകന്‍ ആശുപത്രിയില്‍ കിടക്കയിലായിരുന്ന വേളയില്‍ അദ്ദേഹം മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവം ഏറെ പ്രസിദ്ധമായിരുന്നു. ഇതിനിടെ മലയാളം ചാനലുകള്‍ ഒരാളെ കൂടി 'കൊലപ്പെടുത്തി'. ദുബായില്‍ വച്ച് ആത്മഹത്യ ചെയ്ത സൗപര്‍ണിക ഫിലിംസ് ഉടമയുടെയും കുടുംബത്തിന്റെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് മാധ്യമങ്ങള്‍ക്ക് അബദ്ധം പിണഞ്ഞത്.

സീരിയല്‍ സിനിമാ സംവിധായകനായ സന്തോഷ് സൗപര്‍ണ്ണിക കുടുംബത്തോടെ ആത്മഹത്യചെയ്തുവെന്ന വാര്‍ത്ത നല്‍കിയ ചാനലുകള്‍ ഒപ്പം നല്‍കിയ ചിത്രമാണ് തെറ്റിയത്.  'അര്‍ധനാരി' എന്ന ചിത്രത്തിന്റെ സംവിധായകനും വട്ടിയൂര്‍ക്കാവ് മലമുകള്‍ സ്വദേശിയായ സന്തോഷ് മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ചില പത്രമാദ്ധ്യമങ്ങളും വിവരമറിയുന്നതിനുള്ള നെട്ടോട്ടമായി.

പലരും വിവരങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് ചാനല്‍ ഓഫീസുകളിലും ചില പത്രമാദ്ധ്യമങ്ങളിലും ഒരു ഫോണ്‍കോള്‍ എത്തുന്നത്. ഇതോടെ മാധ്യമങ്ങള്‍ 'കൊലപ്പെടുത്തിയ' സന്തോഷ് ചാനല്‍ ഓഫീസുകളില്‍ നേരിട്ട് വിളിച്ചെത്തി.  വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഈ യുവ സംവിധായകന്‍ ഒടുവില്‍ എല്ലായിടത്തും വിളിച്ചറിയിച്ചു. താനും കുടുംബവും മരിച്ചിട്ടില്ലെന്ന്. സൗപര്‍ണിക  ഫിലിംസ് ഉടമ സന്തോഷ് കുമാറിനേയും കുടുംബത്തേയുമാണ് ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടപ്പാട്: മറുനാടന്‍
കൊച്ചി: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായ ഹൈക്കോടതി അഭിഭാഷകന്‍ സനിലന്റെ ലാപ്‌ടോപ്പില്‍നിന്നു നാലു പേരുടെ വിഡിയോദൃശ്യങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.

എന്നാല്‍, ഇതു സംബന്ധിച്ച്‌ ഒരു വിവരവും പുറത്തുവിടേണ്ടതില്ലെന്നാണു പോലീസിന്റെ തീരുമാനം. ഹൈക്ലാസ്‌ പ്രോസ്‌റ്റിറ്റ്യൂട്‌സ്‌ എന്ന്‌ പോലീസ്‌ പറയുന്ന റുക്‌സാന, സൂര്യ എന്നിവരുടെ വലയില്‍ കുരുങ്ങിയ ഒരാള്‍ നേരത്തെ ആത്മഹത്യ ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ കെണിയില്‍ കുരുങ്ങിയവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്‌ അപകടകരമാണെന്നു പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ഡി.സി.പി: നിശാന്തിനിയുടെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത്‌ സി.ഐ: എന്‍.സി. സന്തോഷാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

ലാപ്‌ടോപ്പിലെ നീലച്ചിത്ര ചിത്രീകരണം തന്ത്രപരമായിട്ടാണു റുക്‌സാനയും സൂര്യയും നടത്തിയിരിക്കുന്നത്‌. തങ്ങളുടെ മുഖം ഒളികാമറയില്‍ പതിയാത്ത വിധമാണു ചിത്രീകരണം. റുക്‌സാനയും സൂര്യയും പലപ്പോഴും മുടി വിടര്‍ത്തിയിട്ട്‌ മുഖംമറയ്‌ക്കുന്നുണ്ട്‌. ഇരയാക്കപ്പെടുന്ന പുരുഷന്മാരുടെ മുഖം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്‌തമായി പതിയാനും ശ്രദ്ധിച്ചിട്ടുണ്ട്‌. ഒരേസമയം രണ്ടുയുവതികളും പുരുഷനുമുള്ള ദൃശ്യങ്ങളും ലാപ്‌ടോപ്പില്‍ ഉള്ളതായിട്ടാണ്‌ അറിയുന്നത്‌.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവയില്‍ യുവതി മരിച്ചത്‌ ജിന്ന്‌ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണെന്ന്‌ അനേ്വഷണത്തില്‍ തെളിഞ്ഞു. തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ ഹസീന(26)യാണ്‌ ഒരു മാസത്തോളം നീണ്ട കൊടിയ മര്‍ദനത്തിനും പീഡനത്തിനുമൊടുവില്‍ മരിച്ചത്‌.

മാനസികാസ്വാസ്‌ഥ്യത്തിനു ചികിത്സ നടത്തിയിട്ടും പ്രയോജനമുണ്ടാകാത്തതിനെ തുടര്‍ന്നു ഹസീനയുടെ പിതാവിന്റെ ബന്ധുവിന്റെ ഒത്താശയോടെയാണ്‌ മന്ത്രവാദിയുടെ സഹായം തേടിയത്‌. ദിവസവും രാത്രി എത്തുന്ന സിദ്ധന്‍ ഹസീനയെ മസാജ്‌ ചെയ്യുക പതിവായിരുന്നു. ജിന്നിനെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്ക്‌ ആഹാരം നല്‍കിയിരുന്നില്ല. കൂടാതെ ചൂരലുകൊണ്ടുളള മര്‍ദനവും പതിവായിരുന്നു.

ഒരു മാസമായി നടന്നുവന്നിരുന്ന ചികിത്സയിലും ഓതലിലും യുവതി തീരെ അവശയായിരുന്നു. സംഭവദിവസം രാത്രി എട്ടിനു യുവതിയെ നിലത്ത്‌ കമഴ്‌ത്തിക്കിടത്തി മസാജ്‌ ചെയ്‌തശേഷം കൈകള്‍ പിന്നിലേക്ക്‌ പിടിച്ചുവലിക്കുകയും കാല്‍മുട്ട്‌ പുറത്ത്‌ അമര്‍ത്തുകയും ചെയ്‌തു. ഇതിനിടെ ഇവരുടെ നട്ടെല്ല്‌ രണ്ടായി ഒടിയുകയും ആന്തരീക രക്‌തസ്രാവം ഉണ്ടാകുകയും ചെയ്‌തതാണ്‌ മരണകാരണമെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യപ്രതിയും മന്ത്രവാദിയുമായ നൂറനാട്‌ ആദിക്കാടുകുളങ്ങര സ്വദേശി സിറാജുദീനായുള്ള അനേ്വഷണം പോലീസ്‌ ഊര്‍ജിതമാക്കി. ഇയാളെ അടൂര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയെന്നും സൂചനയുണ്ട്‌. സംഭവത്തെ തുടര്‍ന്നു യുവതിയുടെ പിതാവ്‌ ഹസന്‍(60), മന്ത്രവാദിയുടെ സഹായിയും റിട്ട.അധ്യാപകുമായ തഴവ വട്ടപ്പറമ്പു സ്വദേശി കബീര്‍(58) എന്നിവരെ പോലീസ്‌ കഴിഞ്ഞദിവസം കസ്‌റ്റഡിയിലെടുത്തിരുന്നു.

ഹസീന വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെങ്കിലും ഭര്‍ത്താവ്‌ ഉപേക്ഷിച്ചനിലയിലായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌ഥലത്ത്‌ എത്തിയതോടെയാണ്‌ മന്ത്രവാദി മുങ്ങിയത്‌.
അമൃത്സര്‍ : രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ അധികാരികള്‍ക്ക്‌ ഇറാഖില്‍ നിന്നും വീഡിയോ പോസ്‌റ്റ് ചെയ്‌ത ഇന്ത്യാക്കാര്‍ക്ക്‌ ഇടി. രൂക്ഷമായ കലാപം നടക്കുന്ന ഇറാഖില്‍ നിന്നും രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ തൊഴിലുടമകള്‍ രൂക്ഷമായി മര്‍ദ്ദിച്ചെന്നാണ്‌ വാര്‍ത്തകള്‍.

പഞ്ചാബില്‍ നിന്നുള്ള 14 തൊഴിലാളികള്‍ക്കായിരുന്നു പീഡനം. വിഡിയോ ഒരു വാര്‍ത്താ ചാനല്‍ ഏറ്റെടുക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്‌തതോടെ ഇന്ത്യന്‍ തൊഴിലാളികളുടെ കഷ്‌ടകാലവും തുടങ്ങി. കമ്പനി അധികൃതര്‍ നടത്തിയ ക്രൂര മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ നിന്നും തൊഴിലാളികള്‍ മോചിതരായിട്ടില്ലെന്ന്‌ ഇവരെ ചികിത്സിച്ച ഡോക്‌ടര്‍ വ്യക്‌തമാക്കി.

കുറഞ്ഞ ശമ്പളത്തില്‍ കഠിനമായി ജോലി ചെയ്യിക്കുകയാണെന്നും ഭക്ഷണം പോലും നല്‍കാതെ പണിയെടുപ്പിക്കുകയാണെന്നും നാട്ടിലേക്ക്‌ എത്തിക്കാന്‍ ആരെങ്കിലും ഇടപെടണമെന്നും ഇവര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഇറാഖില്‍ പതിനായിരത്തോളം ഇന്ത്യക്കാരാണ്‌ വിവിധ ജോലികള്‍ക്കായി എത്തിയിരുന്നത്‌ മൊസൂളില്‍ ഭീകരര്‍ പിടികൂടിയ ഇന്ത്യക്കാരായ 40 നിര്‍മാണ തൊഴിലാളികളുടെ മോചന കാര്യത്തില്‍ ഇപ്പോഴും അനിശ്‌ചിതത്വം തുടരുകയാണ്‌. ആന്ധ്രയിലും തെലുങ്കാനയില്‍ നിന്നും അനേകരാണ്‌ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നത്‌.
തിരുവനന്തപുരം : ഐഎഎസ്‌ ഉദ്യേഗസ്‌ഥയില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു നേതാവ്‌ അറസ്‌റ്റില്‍. സിഐടിയു കേശവദാസപുരം യൂണിറ്റ്‌ കണ്‍വീനര്‍ മുരളിയാണ്‌ അറസ്‌റ്റിലായത്‌.

നോക്കുകൂലി വിമുക്‌ത നഗരമായി പ്രഖ്യാപിച്ച തിരുവനന്തപുരത്താണ്‌ സംഭവം.
തിരുവനന്തപുരം : ഐഎഎസ്‌ ഉദ്യേഗസ്‌ഥയില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു നേതാവ്‌ അറസ്‌റ്റില്‍. സിഐടിയു കേശവദാസപുരം യൂണിറ്റ്‌ കണ്‍വീനര്‍ മുരളിയാണ്‌ അറസ്‌റ്റിലായത്‌.
നോക്കുകൂലി വിമുക്‌ത നഗരമായി പ്രഖ്യാപിച്ച തിരുവനന്തപുരത്താണ്‌ സംഭവം.
- See more at: http://www.mangalam.com/latest-news/203355#sthash.6eR0wvys.dpuf
തിരുവനന്തപുരം : ഐഎഎസ്‌ ഉദ്യേഗസ്‌ഥയില്‍ നിന്നും നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയു നേതാവ്‌ അറസ്‌റ്റില്‍. സിഐടിയു കേശവദാസപുരം യൂണിറ്റ്‌ കണ്‍വീനര്‍ മുരളിയാണ്‌ അറസ്‌റ്റിലായത്‌.
നോക്കുകൂലി വിമുക്‌ത നഗരമായി പ്രഖ്യാപിച്ച തിരുവനന്തപുരത്താണ്‌ സംഭവം.
- See more at: http://www.mangalam.com/latest-news/203355#sthash.6eR0wvys.dpuf
കായംകുളം : കായംകുളം ഭരണിക്കാവില്‍ കുടുംബവഴക്കിനിടെ അച്‌ഛന്‍ മകളുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചു. കായംകുളം ഭരണിക്കാവ്‌ സ്വദേശി ശശിയാണ്‌ മദ്യലഹരിയില്‍ എട്ടുവയസുകാരിയായ മകള്‍ ലക്ഷ്‌മിയുടെ മേല്‍ തിളച്ചവെള്ളമൊഴിച്ചത്‌. ലക്ഷ്‌മിയെ ഗുരുതരാവസ്‌ഥയില്‍ കായംകുളം താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്‌.

കുടുംബവഴക്കിനിടെ ശശി ഭാര്യയുടെ ദേഹത്തേയ്‌ക്ക് തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു. എന്നാല്‍, ഭാര്യ ഓടി മാറിയതിനെ തുടര്‍ന്ന്‌ സമീപത്തു നിന്ന കുട്ടിയുടെ ശരീരത്തിലേയ്‌ക്ക് വെള്ളം വീഴുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ പോലീസ്‌ ശശിയെ കസ്‌റ്റഡിയിലെടുത്തു.
ചണ്ഡീഗഡ്‌: പെണ്‍ ദാരിദ്ര്യം അനുഭവിക്കുന്ന ഹരിയാനക്കാര്‍ക്ക്‌ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഹാറില്‍ നിന്നും കൊണ്ടുവന്ന്‌ പെണ്ണുങ്ങളെ ഏര്‍പ്പാടാക്കി കൊടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്‌താവന വിവാദമാകുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും നാഷണല്‍ കിസാന്‍ മോര്‍ച്ച പ്രസിഡന്റുമായ ഒ പി ധന്‍കറാണ്‌ വിവാദ പരാമര്‍ശം നടത്തി പുലിവാല്‌ പിടിച്ചിരിക്കുന്നത്‌.

ബിജെപിയെ സംസ്‌ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ചാല്‍ ബീഹാറില്‍ നിന്നും പെണ്ണുങ്ങളെ എത്തിച്ചാണെങ്കിലും സംസ്‌ഥാനത്തെ മുഴുവന്‍ ആണുങ്ങള്‍ക്കും വിവാഹം ഉറപ്പാക്കുമെന്ന്‌ ശനിയാഴ്‌ച നിര്‍വാണയില്‍ നടന്ന കിസാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുമ്പോഴായിരുന്നു ബിജെപി നേതാവ്‌ വെച്ചുകാച്ചിയത്‌. ഹരിയാന സ്‌ത്രീ പുരുഷ അനുപാതത്തെ മുന്‍ നിര്‍ത്തിയാണ്‌ പരാമര്‍ശം നടത്തിയതെങ്കിലും പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ആള്‍ക്കാരെ പരാമര്‍ശം ചൊടിപ്പിക്കുകയും ധന്‍കര്‍ പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട്‌ അവര്‍ രംഗത്ത്‌ വരികയും ചെയ്‌തു.

സ്‌ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഒന്നാണ്‌ ഹരിയാന. 2011 ലെ സെന്‍സസ്‌ പ്രകാരം ഹരിയാനയില്‍ 1000 ആണുങ്ങള്‍ക്ക്‌ 879 പെണ്ണുങ്ങള്‍ മാത്രമാണുള്ളത്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന്‌ ധന്‍കര്‍ പറഞ്ഞു. ബീഹാറില്‍ നിന്നും അനധികൃതമായി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുമെന്ന തരത്തിലാണ്‌ വാര്‍ത്തകള്‍ പുറത്ത്‌ വന്നത്‌. പൂര്‍ണ്ണമായും നിയമാനുസൃതമായി ബീഹാറിലെ പാവപ്പെട്ട മേഖലയിലുള്ള പെണ്‍കുട്ടികള്‍ക്ക്‌ മികച്ച ജീവിതം കിട്ടുന്നതും ഹരിയാനയിലെ ദാരിദ്ര്യം പരിഹരിക്കുന്ന തരത്തിലും കാര്യങ്ങള്‍ നടപ്പാക്കുമെന്നാണ്‌ ഉദ്ദേശിച്ചതെന്നും ധന്‍കര്‍ പറഞ്ഞു.
കടപ്പാട്: മംഗളം
| Copyright © 2014 She Report