മലയാള ചാനലുകള്‍ മരിച്ചെന്ന് വിധിയെഴുതിയ സംവിധായകന്‍ ജീവനോടെ തിരിച്ചെത്തി

തിരുവനന്തപുരം: ടെലിവിഷന്‍ വാര്‍ത്താചാനല്‍ രംഗത്ത് മത്സരം കൊഴുത്തതോടെ അബദ്ധങ്ങളും ചാനലുകളില്‍ സാധാരണായാണ്.  വേഗത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി നടന്‍ തിലകന്‍ ആശുപത്രിയില്‍ കിടക്കയിലായിരുന്ന വേളയില്‍ അദ്ദേഹം മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവം ഏറെ പ്രസിദ്ധമായിരുന്നു. ഇതിനിടെ മലയാളം ചാനലുകള്‍ ഒരാളെ കൂടി 'കൊലപ്പെടുത്തി'. ദുബായില്‍ വച്ച് ആത്മഹത്യ ചെയ്ത സൗപര്‍ണിക ഫിലിംസ് ഉടമയുടെയും കുടുംബത്തിന്റെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് മാധ്യമങ്ങള്‍ക്ക് അബദ്ധം പിണഞ്ഞത്.

സീരിയല്‍ സിനിമാ സംവിധായകനായ സന്തോഷ് സൗപര്‍ണ്ണിക കുടുംബത്തോടെ ആത്മഹത്യചെയ്തുവെന്ന വാര്‍ത്ത നല്‍കിയ ചാനലുകള്‍ ഒപ്പം നല്‍കിയ ചിത്രമാണ് തെറ്റിയത്.  'അര്‍ധനാരി' എന്ന ചിത്രത്തിന്റെ സംവിധായകനും വട്ടിയൂര്‍ക്കാവ് മലമുകള്‍ സ്വദേശിയായ സന്തോഷ് മരിച്ചുവെന്ന വാര്‍ത്ത പരന്നതോടെ ചില പത്രമാദ്ധ്യമങ്ങളും വിവരമറിയുന്നതിനുള്ള നെട്ടോട്ടമായി.

പലരും വിവരങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് ചാനല്‍ ഓഫീസുകളിലും ചില പത്രമാദ്ധ്യമങ്ങളിലും ഒരു ഫോണ്‍കോള്‍ എത്തുന്നത്. ഇതോടെ മാധ്യമങ്ങള്‍ 'കൊലപ്പെടുത്തിയ' സന്തോഷ് ചാനല്‍ ഓഫീസുകളില്‍ നേരിട്ട് വിളിച്ചെത്തി.  വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഈ യുവ സംവിധായകന്‍ ഒടുവില്‍ എല്ലായിടത്തും വിളിച്ചറിയിച്ചു. താനും കുടുംബവും മരിച്ചിട്ടില്ലെന്ന്. സൗപര്‍ണിക  ഫിലിംസ് ഉടമ സന്തോഷ് കുമാറിനേയും കുടുംബത്തേയുമാണ് ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടപ്പാട്: മറുനാടന്‍

No comments:

| Copyright © 2014 She Report