ഇറാഖില്‍ നിന്നും രക്ഷിക്കണമെന്ന്‌ വീഡിയോ പോസ്‌റ്റ് ചെയ്‌തവര്‍ക്ക്‌ ഇടി

അമൃത്സര്‍ : രക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ അധികാരികള്‍ക്ക്‌ ഇറാഖില്‍ നിന്നും വീഡിയോ പോസ്‌റ്റ് ചെയ്‌ത ഇന്ത്യാക്കാര്‍ക്ക്‌ ഇടി. രൂക്ഷമായ കലാപം നടക്കുന്ന ഇറാഖില്‍ നിന്നും രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളെ തൊഴിലുടമകള്‍ രൂക്ഷമായി മര്‍ദ്ദിച്ചെന്നാണ്‌ വാര്‍ത്തകള്‍.

പഞ്ചാബില്‍ നിന്നുള്ള 14 തൊഴിലാളികള്‍ക്കായിരുന്നു പീഡനം. വിഡിയോ ഒരു വാര്‍ത്താ ചാനല്‍ ഏറ്റെടുക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്‌തതോടെ ഇന്ത്യന്‍ തൊഴിലാളികളുടെ കഷ്‌ടകാലവും തുടങ്ങി. കമ്പനി അധികൃതര്‍ നടത്തിയ ക്രൂര മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ നിന്നും തൊഴിലാളികള്‍ മോചിതരായിട്ടില്ലെന്ന്‌ ഇവരെ ചികിത്സിച്ച ഡോക്‌ടര്‍ വ്യക്‌തമാക്കി.

കുറഞ്ഞ ശമ്പളത്തില്‍ കഠിനമായി ജോലി ചെയ്യിക്കുകയാണെന്നും ഭക്ഷണം പോലും നല്‍കാതെ പണിയെടുപ്പിക്കുകയാണെന്നും നാട്ടിലേക്ക്‌ എത്തിക്കാന്‍ ആരെങ്കിലും ഇടപെടണമെന്നും ഇവര്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഇറാഖില്‍ പതിനായിരത്തോളം ഇന്ത്യക്കാരാണ്‌ വിവിധ ജോലികള്‍ക്കായി എത്തിയിരുന്നത്‌ മൊസൂളില്‍ ഭീകരര്‍ പിടികൂടിയ ഇന്ത്യക്കാരായ 40 നിര്‍മാണ തൊഴിലാളികളുടെ മോചന കാര്യത്തില്‍ ഇപ്പോഴും അനിശ്‌ചിതത്വം തുടരുകയാണ്‌. ആന്ധ്രയിലും തെലുങ്കാനയില്‍ നിന്നും അനേകരാണ്‌ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നത്‌.

No comments:

| Copyright © 2014 She Report